Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Integral Psychological

സി​സ്റ്റ​ര്‍ അ​ല​സാ​ന്ദ്ര സ്‌​മെ​റി​ല്ലി സ​മ​ഗ്ര മാ​ന​വി​ക വി​ക​സ​ന​ത്തി​നാ​യു​ള്ള കാര്യാലയത്തിന്‍റെ പ്രീ​ഫെ​ക്ട്

വ​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: സ​​​​മ​​​​ഗ്ര മാ​​​​ന​​​​വി​​​​ക വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള ഡി​​​​ക്കാ​​​​സ്റ്റ​​​​റി​​​​യു​​​​ടെ പ്രീ​​​​ഫെ​​​​ക്ടാ​​​​യി സി​​​​സ്റ്റ​​​​ര്‍ അ​​​​ല​​​​സാ​​​​ന്ദ്ര സ്‌​​​​മെ​​​​റി​​​​ല്ലി​​​​യെ (52) ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ര്‍​പാ​​​​പ്പ നി​​​​യ​​​​മി​​​​ച്ചു. ക​​​​ര്‍​ദി​​​​നാ​​​​ള്‍ ഫാ​​​​ബി​​​​യോ ബാ​​​​ജി​​​​യോ​​​​യാ​​​​ണ് കാ​​ര്യ​​ാല​​യ​​ത്തി​​ന്‍റെ പ്രോ- ​​​​പ്രീ​​​​ഫെ​​​​ക്ട്. മോ​​​​ണ്‍​സി​​​​ഞ്ഞോ​​​​ര്‍ ജോ​​​​സ​​​​ഫ് ബ​​​​ര്‍​ലാ​​​​സ് ആ​​​​ണ് കാ​​ര്യ​​ാല​​യ​​ത്തി​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി.

സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​ന് മൂ​​​​വ​​​​രും ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ്ഥാ​​​​ന​​​​മേ​​​​ല്‍​ക്കും.
സ​​​​ലേ​​​​ഷ്യ​​​​ന്‍ സി​​​​സ്‌​​​​റ്റേ​​​​ഴ്‌​​​​സ് ഓ​​​​ഫ് ഡോ​​​​ണ്‍ ബോ​​​​സ്‌​​​​കോ സ​​മൂ​​ഹാം​​​​ഗ​​​​മാ​​​​യ സി​​​​സ്റ്റ​​​​ര്‍ അ​​​​ലാ​​​​സാ​​​​ന്ദ്ര സ്‌​​​​മെ​​​​റി​​​​ല്ലി 2021 മു​​​​ത​​​​ല്‍ സ​​​​മ​​​​ഗ്ര മാ​​​​ന​​​​വി​​​​ക വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള കാ​​ര്യ​​ാല​​യത്തിന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ര്‍​ദി​​​​നാ​​​​ള്‍ മൈ​​​​ക്കി​​​​ള്‍ സെ​​​​ര്‍​നി​​​​ക്കു പ​​​​ക​​​​ര​​​​മാ​​​​ണ് സി​​​​സ്റ്റ​​​​ര്‍ അ​​​​ല​​​​സാ​​​​ന്ദ്ര പ്രീ​​​​ഫെ​​​​ക്ട് ആ​​​​കു​​​​ന്ന​​​​ത്.

പൊ​​ളി​​റ്റി​​ക്ക​​ൽ ഇ​​ക്ക​​ണോ​​മി​​ക്സി​​ൽ ഇ​​റ്റ​​ലി​​യി​​ൽ​​നി​​ന്നും യു​​കെ​​യി​​ൽ​​നി​​ന്നും ഡോ​​ക്ട​​ർ ബി​​രു​​ദ​​മു​​ള്ള സി​​സ്റ്റ​​ർ അ​​ല​​സാ​​ന്ദ്ര ഇ​​റ്റ​​ലി​​യി​​ലെ വാ​​സ്തോ സ്വ​​ദേ​​ശി​​നി​​യാ​​ണ്.

നീ​​തി, ​സ​​​മാ​​​ധാ​​​നം, കു​​​ടി​​​യേ​​​റ്റം, ആ​​​രോ​​​ഗ്യ​​​പ​​​രി​​​ര​​​ക്ഷ, ചാ​​​രി​​​റ്റി, മ​​​നു​​​ഷ്യാ​​​ന്ത​​​സ് ഉ​​​യ​​​ര്‍​ത്ത​​​ൽ, പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സ​​​ഭ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു സ​​​മ​​​ഗ്ര മാ​​​ന​​​വി​​​ക വി​​​ക​​​സ​​​ന കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ ല​​​ക്ഷ്യം.

Latest News

Corehub Up